Trending

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; 19 കാരൻ അറസ്റ്റില്‍.


കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചെറുകുളം മക്കട സ്വദേശി ബൈത്തുല്‍ ഫാത്തിമ വീട്ടിൽ മുഹമ്മദ് നജാദ് (19) നെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികുടിയത്.

കഴിഞ്ഞ 2026 ആഗസ്റ്റിൽ പല ദിവസങ്ങളിലായി പ്രതി 15 വയസ്സുള്ള വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. മാനസികമായും, ശാരീരികമായും അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയോട് വീട്ടുകാർ കാര്യം തിരക്കിയപ്പോൾ കുട്ടി തന്റെ അമ്മയോട് സംഭവിച്ച കാര്യങ്ങൾ പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. 

പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ മക്കട വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post