Trending

പേരാമ്പ്രയിൽ അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പോലീസ് കേസെടുത്തു.


പേരാമ്പ്ര: അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്ന് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

അധ്യാപികമാരുടെ മോശമായ ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട സ്കൂളിലെ മറ്റു വിദ്യാർത്ഥികളാണ് സംഭവം സ്‌കൂൾ അധികൃതരെ അറിയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ജൂൺ മാസത്തിൽ തന്നെ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സ്‌കൂൾ അധികാരികളും അധ്യാപകരും പേരാമ്പ്ര പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് ആരോപണ വിധേയരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇതിനു പിന്നാലെ പ്രതികളായ വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് സസ്പെ‌ൻഡ് ചെയ്‌തു.

Post a Comment

Previous Post Next Post