Trending

ട്രെയിനുകളിൽ രാത്രി 11 മുതൽ പുലർച്ചെ 5 വരെ മൊബൈൽ ചാർജിങ്ങിന് വിലക്ക്.


ന്യൂഡൽഹി: ട്രെയിനുകളിൽ രാത്രിയിൽ മൊബൈൽ ചാർജിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ. രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം. ഈ സമയത്ത് ചാർജിങ് പോർട്ടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കും. മൊബൈൽ ഫോൺ, ടാബുകൾ, പവർ ബാങ്കുകൾ, ലാപ്‌ടോപ് കമ്പ്യൂട്ടർ തുടങ്ങിയ ഡിവൈസുകൾ ചാർജ് ചെയ്യുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. 

ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ മുൻനിർത്തിയാണ് രാത്രികാലങ്ങളിൽ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്ത് വെയ്ക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. അപകടസാധ്യതകൾ ഇല്ലാതാക്കാനാണ് മുമ്പ് നൽകിയ നിർദ്ദേശം കർശ്ശനമായി പാലിക്കാൻ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തും.

Post a Comment

Previous Post Next Post