ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ നടക്കാനിരിക്കുന്ന ത്രിദിന ദേശീയ ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ, പൊതുമേഖലാ ബാങ്കുകളും റീജ്യണൽ റൂറൽ ബാങ്കുകളും സെപ്റ്റംബർ 27 ഞായറാഴ്ച സാധാരണ പോലെ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുടർച്ചയായ അവധി ദിവസങ്ങൾ കാരണം ഇടപാടുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ അസാധാരണ നടപടി.
ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചു ദിവസമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎഫ്ബിയു എന്ന സംഘടനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്ക് മുൻ നിർത്തി ബാങ്ക് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാൻ ബാങ്കുകൾ ഇടപാടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എടിഎമ്മുകളിൽ പണം നിറക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.