Trending

പാളയം മാർക്കറ്റിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് ചുമട്ടുതൊഴിലാളി മരിച്ചു.


കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. കല്ലംപാറ കോയപ്പ വീട്ടിൽ എം.ഇ സലീം (56) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെ പാളയം മാർക്കറ്റിലായിരുന്നു അപകടം. ​മാർക്കറ്റിൽ ചരക്ക് ഇറക്കിയ ശേഷം മടങ്ങുകയായിരുന്ന ഗുഡ്സ് ഓട്ടോ പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

വാഹനത്തിന്റെ പിൻവശത്ത് നിൽക്കുകയായിരുന്ന സലീം, വണ്ടിക്കുള്ളിൽ അകപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻതന്നെ സലീമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post