Trending

ഓപ്പറേഷന്‍ തണ്ടര്‍: മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍.


കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ. മലപ്പുറം പുതുപൊന്നാനി സ്വദേശി പാലക്കൽ വീട്ടിൽ ഡോ. ഇർഷാദ് (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്മം വീട്ടിൽ ഡോ. സിദ്ധാർത്ഥ് (31) എന്നിവരെയാണ് ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. രജിത്തിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. ഒരാൾ ബെംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർത്ഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്‌ടറുമാണ്. എംഡിഎംഎ സൂക്ഷിക്കാനുപയോ​ഗിച്ച ഇവരുടെ ഥാർ വാഹനവും പിടികൂടിയിട്ടുണ്ട്.

മട്ടന്നൂരിലെ സ്കൈ പാലസ് ബാറിൻ്റെ റൂമിലും ആഡംബര ജീപ്പായ ഥാർ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും എംഡിഎംഎ വാങ്ങിയത് ബാംഗ്ലൂരിൽ നിന്നാണെന്ന് മൊഴി നൽകിയിടുണ്ട്. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർ നടപടികൾ വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ നടക്കും.

Post a Comment

Previous Post Next Post