Trending

സർക്കാർ ആശുപത്രികളില്‍ മരുന്നില്ല; പ്രതിസന്ധി രൂക്ഷം, പ്രതിരോധ മരുന്നുകൾ പോലും സ്റ്റോക്കില്ല.


തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻരക്ഷാ മരുന്നുകളടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് ഈ സാമ്പത്തിക വർഷം ഇതുവരെ എത്തിയില്ല. പേവിഷ പ്രതിരോധ മരുന്നുപോലുള്ള അത്യാവശ്യ മരുന്നുകൾ പോലും ആശുപത്രികളിൽ സ്റ്റോക്കില്ലാത്ത സ്ഥിതിയാണ്. താഴെത്തട്ടിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. 

മരുന്നുകൾക്കും ഉപകരണങ്ങൾക്കുമുള്ള പർച്ചേസ് ഓർഡറുകൾ വൈകുന്നതും കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന. അതിനിടെ, ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടന്മാരുടെ സേവനം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രഖ്യാപിത പദ്ധതി തുടക്കത്തിൽ തന്നെ പാളി. മിക്കയിടത്തും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാൻ കഴിഞ്ഞില്ല. പദ്ധതി ആദ്യം തുടങ്ങിയ പുനലൂരിൽ പോലും പൂർണ സജ്ജമായില്ല. മലപ്പുറത്ത് പദ്ധതി തുടങ്ങാൻ പോലും ആയിട്ടില്ല. മരുന്ന് പ്രതിസന്ധി രോഗികളെ വലയ്ക്കുമ്പോൾ മരുന്നുകൾക്ക് ക്ഷാമം ഇല്ലെന്നാണ് സർക്കാർ വാദം.

Post a Comment

Previous Post Next Post