Trending

ഫാൻ ഉരുകിവീണ് കിടക്കയ്ക്ക് തീ പിടിച്ചു; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.


മലപ്പുറം: ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാൻ തീപിടിച്ച് കട്ടിലിൽ ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. മലപ്പുറം തിരുവാലി കുളക്കാട്ടിരിയിലാണ് ദാരുണമായ അപകടം. എറാണകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 4.15ഓടെയാണ് സംഭവം.

കുളക്കാട്ടിൽ ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ ജോലി ചെയ്യുകയാണ് സജീവും ഭാര്യയും. കുട്ടിയെ മുറിക്കുള്ളിലെ കട്ടിലിൽ ഉറക്കികിടത്തി മാതാപിതാക്കൾ വീടിന് പുറത്ത് ഫാമിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് മുറിയിലെ വാൾഫാനിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിക്കുന്നത്. തുടർന്ന് ഫാൻ കത്തിയമർന്ന് താഴെ കുട്ടി കിടക്കുകയായിരുന്ന ബെഡിലേക്ക് ഉരുകി വീഴുകയായിരുന്നു. 

വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ മാതാപിതാക്കൾ കാണുന്നത് കത്തിക്കരിഞ്ഞ കട്ടിലിൽ പൊള്ളലേറ്റ് കിടക്കുന്ന കുട്ടിയെയാണ്. ഉടൻ തന്നെ കുട്ടിയെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടവണ്ണ പോലീസ് സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post