Trending

വടകര ദേശീയപാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം.


വടകര: വടകര ദേശീയപാതയിൽ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മീത്തലെ മാരാത്ത് ആയുഷ് വേദ് (20) ആണ് മരിച്ചത്. മാരാത്ത് മണിയുടെയും സുസ്മിതയുടെയും ഏക മകനാണ്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി എടോടിയില്‍ തൈവളപ്പ് ക്ഷേത്രത്തിനു സമീപമാണ് അപകടം. വടകര റെയില്‍വെ സ്റ്റേഷനില്‍ നിന്ന് സുഹൃത്തിനെയും കൂട്ടി ലോകനാര്‍കാവിലേക്ക് പോവുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. വിദ്യാര്‍ത്ഥിയായ ആയുഷ് കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് നിന്നും നാട്ടിലെത്തിയത്. നാളെ തിരിച്ചു പോകാനിരിക്കെയാണ് ദാരുണമായ സംഭവം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം രാത്രി എട്ടു മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Post a Comment

Previous Post Next Post