Trending

നേപ്പാൾ പ്രളയം: 9 നാളുകൾക്ക് ശേഷം തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദം, 2 പേരെ ജീവനോടെ രക്ഷപ്പെടുത്തി.


കഠ്മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായി ഒൻപത് ദിവസങ്ങൾക്ക് ശേഷം ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി. മെക്കാനിക്കൽ സൂപ്പർവൈസറായ കബീർ മഹാർജൻ (44), ഫോർമാൻ സഞ്ജയ് ഷാ (30) എന്നീ രണ്ടുപേരെയാണ് ജീവനോടെ രക്ഷപ്പെടുത്തിയത്. 12 ജലവൈദ്യുതി പദ്ധതികളിലെ 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്, ഇതിൽ 500ഓളം പേർ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അധികൃതർ അറിയിച്ചു.

തുരങ്കത്തിൽ 170 മീറ്റർ ഉള്ളിൽ നിന്നാണ് ഷായെയും മഹാർജനെയും രക്ഷപ്പെടുത്തിയത്. സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ലാതിരുന്ന ഷായെ തലസ്ഥാനമായ കഠ്മണ്ഡുവിന് വടക്കു പടിഞ്ഞാറുള്ള ബട്ടാറിലേക്ക് എയർലിഫ്റ്റ് ചെയ്തു. മഹാർജനെ തുരങ്കത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ ബോധമുണ്ടായിരുന്നു. ഇദ്ദേഹത്തെ കഠ്മണ്ഡുവിലെ മിലിട്ടറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുരങ്കത്തിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഇതുവരെ 1,259 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 5,000ത്തിലധികം ആളുകളെ കാണാതായി. ടിബറ്റിൽ 21 പേർ മരിച്ചു. 541 പേരെ കാണാതായി. കൂടുതൽ തൊഴിലാളികളെ ഇനിയും രക്ഷപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരെന്ന് നേപ്പാൾ വാർത്താവിനിമയ മന്ത്രി ബിക്രം തിമിൽസിന പറഞ്ഞു.

Post a Comment

Previous Post Next Post