തൃശൂർ: തൃശൂർ കോടശ്ശേരി ചായ്പൻകുഴി ഗവ. യുപി സ്കൂൾ കെട്ടിടവും ഓപ്പൺ സ്റ്റേജും തകർന്നു വീണു. ശ്രീകൃഷ്ണ ജയന്തി അവധിയായതിനാൽ സ്കൂളിൽ കുട്ടികൾ ഇല്ലാതിരുന്നതുകൊണ്ടു മാത്രം വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് രാവിലെ 11 മണിയോട് കൂടിയായിരുന്നു അപകടം ഉണ്ടായത്.
മലയോര ഹൈവേയുടെ നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലും പിന്നാലെ തൊട്ടടുത്തായി ക്ലാസുകൾ നടത്തുന്നതിന് ഉപയോഗിച്ചിരുന്ന കെട്ടിട ഭാഗവും ഓപ്പൺ സ്റ്റേജും പൂർണ്ണമായി നിലംപൊത്തി. സംഭവ സമയം അധ്യാപകരും വിദ്യാർത്ഥികളും ഇല്ലാതിരുന്നത് ഭാഗ്യമായി. കെട്ടിടത്തിന്റെ സുരക്ഷിതത്വത്തിൽ പ്രദേശവാസികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചു.