താമരശ്ശേരി: താമരശ്ശേരി- മുക്കം റോഡിൽ ഥാർ വാഹനമിടിച്ച് രണ്ടു കാറുകൾ തകർന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ താമരശ്ശേരി പഴശ്ശിരാജ സ്കൂളിന് മുൻവശത്ത് വെച്ചായിരുന്നു സംഭവം. താമരശ്ശേരി ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ ഥാർ വാഹനമാണ് അപകടമുണ്ടാക്കിയത്.
മുന്നിൽ സഞ്ചരിക്കുകയായിരുന്ന MG (മോറിസ് ഗ്യാരേജസ്) കാറിലാണ് ഥാർ വാഹനം ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട MG കാർ, റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ രണ്ടു കാറുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു അപകടം ഒഴിവായത്.
സംഭവവുമായി ബന്ധപ്പെട്ട് ഥാർ ഓടിച്ചിരുന്ന കൊടുവള്ളി പുത്തൂർ വെണ്ണക്കാട് സ്വദേശി ഷാഹിദിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടമുണ്ടാക്കിയ ജീപ്പിൽ നിന്ന് ബിയർ കാനുകൾ കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.