Trending

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ചു. ഉണ്ണികുളം എകരൂൽ സ്വദേശി കരിങ്കാളിമ്മൽ രാമചന്ദ്രൻ (65) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ഓക്സിജൻ സൗകര്യമില്ലെന്ന് പറഞ്ഞ് രോഗിയെ മടക്കി അയച്ചെന്നാണ് ഉയരുന്ന അക്ഷേപം. 

ഇന്ന് പുലർച്ചെയാണ് രാമചന്ദ്രനെ കടുത്ത ശ്വാസമുട്ടലിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. താമശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ഓക്സിജൻ സൗകര്യം ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായി ഇയാളുടെ ബന്ധു പറഞ്ഞു. 

സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവും വഴിയാണ് രാമചന്ദ്രന് ജീവൻ നഷ്‌ടമായത്. കോഴിക്കോട് മെഡിക്കൽ കോളേജ് അതികൃതരുടെ അനാസ്ഥക്കെതിരെ കുടുംബവും നാട്ടുകാരും വലിയ പ്രതിഷേധത്തിലാണ്.

Post a Comment

Previous Post Next Post