Trending

11കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ഉണ്ണികുളം സ്വദേശിക്ക് 5 വര്‍ഷം കഠിനതടവും പിഴയും.


ഉണ്ണികുളം: പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും. ഉണ്ണികുളം വള്ളിയോത്ത് തോരകാട്ടില്‍ വീട്ടില്‍ നൗഷാദ് (39)നെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലി ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

2020-ല്‍ ആണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി ടിവി കാണുന്നതിനിടെ വീട്ടിലെത്തിയ പ്രതി ആരുമില്ലെന്നു മനസ്സിലാക്കി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഗള്‍ഫില്‍ നിന്നും തിരികെ എത്തിയതിനു ശേഷം കുട്ടി അമ്മയോട് വിവരം പറയുകയും തുടർന്ന് പോലീസില്‍ അറിയിക്കുകയുമായിരുന്നു. ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്പെക്ടര്‍ പി.റഫീഖാണ് അന്വേഷിച്ചത്. പ്രോസീക്യൂഷന് വേണ്ടി അഡ്വ. പി.ജെതിന്‍ ഹാജരായി.

Post a Comment

Previous Post Next Post