Trending

തെരുവ് നായ്ക്കൾ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞു; യാത്രക്കാരിക്ക് പരിക്ക്.


കട്ടിപ്പാറ: തെരുവ് നായ്ക്കൾ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു. കട്ടിപ്പാറ ക്രിസ്ത്യൻ പള്ളിയിൽ രാവിലെ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന എടപ്പാറ ജോർജിന്റെ ഭാര്യ വൽസയ്ക്കാണ് പരിക്കേറ്റത്. കട്ടിപ്പാറ പ്ലാവിൻചോട് ഭാഗത്ത് വെച്ചാണ് സംഭവം. സ്കൂട്ടറിന് മുന്നിലേക്ക് കൂട്ടമായി എത്തിയ തെരുവ് നായ്ക്കൾ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞാണ് വൽസയ്ക്ക് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.

കട്ടിപ്പാറയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. പ്രഭാതസവാരിക്ക് ഇറങ്ങുന്നവർ, റബർ ടാപ്പിങ്ങിന് പോകുന്നവർ, മദ്രസയിലേക്കും സ്കൂളിലേക്കും പോകുന്ന വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കൾ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. തെരുവ് നായ്ക്കളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post