Trending

നന്മണ്ട തിയ്യക്കണ്ടി അബൂബക്കർ മാസ്റ്റർ നിര്യാതനായി.


നന്മണ്ട: നന്മണ്ട തിയ്യക്കണ്ടി അബൂബക്കർ മാസ്റ്റർ (88) നിര്യാതനായി. എകെകെആർ എച്ച്എസ്, നന്മണ്ട എച്ച്എസ്എസ് മുൻ അധ്യാപകനായിരുന്നു. നന്മണ്ട മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, നന്മണ്ട ഹൈസ്കൂൾ സൊസൈറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ആയിഷ കൂടത്തിൽ. മക്കൾ: മുഹമ്മദ് അഷ്റഫ് (മുൻ ഹെഡ്മാസ്റ്റർ നന്മണ്ട എഎംഎൽപി സ്കൂൾ), മുഹമ്മദ് സാലിഹ് (റിട്ട. ഇൻഫർമേഷൻ സയന്റിസ്റ്റ് കോഴിക്കോട് സർവ്വകലാശാല), സീനത്ത്, റീന (പിപിഎം എച്ച്എസ്എസ് കൊട്ടൂക്കര). മരുമക്കൾ: പരേതനായ മുഹമ്മദ് കോയ കൂടത്തിൽ, ഹസ്സൻ ഷെറീഫ് തുറക്കൽ കൊണ്ടോട്ടി, സുഹറ കാരാട്ടുമ്മൽ, ഫൗസിയ (നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പരേതരായ മുത്തും പറമ്പത്ത് ആമിന, കുമാരം പൊയിൽ സൈനബ.

മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നന്മണ്ട സെൻട്രൽ മസ്ജിദ് കബർസ്ഥാനിൽ.

Post a Comment

Previous Post Next Post