Trending

കൊടുവള്ളിയിൽ പ്രഷർ പമ്പിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു.

കൊടുവള്ളി: കൊടുവള്ളി വാവാട് വീടിൻ്റെ മുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വാവാട് മാട്ടാംപൊയിൽ രവീന്ദ്രൻ (58) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീടിന് സമീപത്തെ മറ്റൊരു വീട്ടിൽ ജോലിക്കിടെയാണ് അപകടം. 

ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഷീല (കോഴിക്കോട് മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരിയാണ്). മക്കൾ: അഖിൽ, നിഖിൽ.

Post a Comment

Previous Post Next Post