Trending

ചക്കിട്ടപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം പൊട്ടിവീണു; ദമ്പതികൾക്ക് പരിക്ക്.


പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം പൊട്ടിവീണ് ദമ്പതികൾക്ക് പരിക്കേറ്റു. അധ്യാപകനായ ചക്കിട്ടപ്പാറ ചെമ്പ്ര സ്വദേശി മഞ്ഞക്കുന്നേൽ സിബി (51), ഭാര്യ ലെസ്‌ലി (46) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് വൈകീട്ട് ചക്കിട്ടപ്പാറ ചെമ്പ്ര മണികുലുക്കി താഴെ റോഡിലായിരുന്നു അപകടം.

ഇരുവരും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വഴിയിലുണ്ടായിരുന്ന മരം പൊടുന്നനെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് മറിഞ്ഞ് മരത്തിനടിയിൽപ്പെട്ട ദമ്പതികളെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ഉടൻ തന്നെ പേരാമ്പ്ര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് റോഡരികിലെ അപകടഭീഷണിയായ മരങ്ങളും ചില്ലകളും വെട്ടിമാറ്റാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post