Trending

"വയോസൗഖ്യം” വയോജന ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.


നരിക്കുനി: നരിക്കുനി പന്നിക്കോട്ടൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച “വയോസൗഖ്യം” വയോജന ക്ലിനിക്കിന്റെ ഉദ്ഘാടനം പന്നിക്കോട്ടൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ചു.

ക്ലിനിക്കിന്റെ ഉദ്ഘാടനവും ഔദ്യോഗിക പ്രഖ്യാപനവും കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ പി.കെ ഫിറോസ് നിർവഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ലൈല പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ക്ലിനിക്കിന്റെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ച പ്രോജക്ട് റിപ്പോർട്ട് സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ബിജു കെ.വി അവതരിപ്പിച്ചു.

പരിപാടിയിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജവഹർ പൂമംഗലം സ്വാഗതവും, ഡോ. ദിവ്യ സി.ബാലൻ നന്ദിയും രേഖപ്പെടുത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സിനി പി.എം, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന പി. ത്യാഗരാജ്, ബാലമണി ടീച്ചർ, സഫീന ബഷീർ, ഷേർളി പയ്യടി, സലീം സി.കെ, സുഗുണ പി.എം, ജസീല മജീദ്, ജലീൽ. ബി.സി, കരുണൻ മാസ്റ്റർ, സുരേന്ദ്രൻ നാഥ്.പി എന്നിവർ ആശംസകൾ നേർന്നു. 

വയോജനങ്ങൾക്ക് കൃത്യമായ ആരോഗ്യ പരിശോധന, രോഗപ്രതിരോധം, ആയുർവേദ ചികിത്സ, ആരോഗ്യ ബോധവത്കരണം, ജീവിതശൈലി സംബന്ധമായ നിർദ്ദേശങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള ഒരു സമഗ്ര ആരോഗ്യപരിപാലന സംവിധാനമായി “വയോസൗഖ്യം” ക്ലിനിക് പന്നിക്കോട്ടൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കുന്നതാണ്.

Post a Comment

Previous Post Next Post