Trending

പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.


കുന്ദമംഗലം: പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി. കുന്ദമംഗലം തൂവക്കുന്ന് സ്വദേശി രാധ (80) യുടെ മൃതദേഹമാണ് പൂനൂർ പുഴയിൽ നിന്ന് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കുന്ദമംഗലം താളിക്കുണ്ട് കടവിന് താഴെ വെച്ചായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു രാധയെ കാണാനില്ലെന്ന് കാണിച്ച് മക്കൾ കുന്ദമംഗലം പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പൂനൂർ പുഴയുടെ തീരത്തുനിന്ന് രാധയുടെ ചെരുപ്പും മൊബൈൽ ഫോണും മോതിരവും കണ്ടെത്തിയിരുന്നു. ഇതോടെയാണ് രാധ പുഴയിൽ വീണതാകാം എന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്.

കഴിഞ്ഞ നാലു ദിവസമായി പോലീസും ഫയർഫോഴ്സും പുഴയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് സ്കൂബ ടീം കൂടി എത്തി പുഴയിൽ നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post