കൊടുവള്ളി: കൊടുവള്ളി മാനിപുരം പുതുശ്ശേരി പാറോൽ വീട്ടിൽ കെ.ശാന്തകുമാരി (60) നിര്യാതയായി. ആരോഗ്യ വകുപ്പിൽ ലേഡി ഹെൽത്ത് സൂപ്പർവൈസർ (എൽഎച്ച്എസ്) ആയിരുന്നു. ഭർത്താവ്: പുതുശ്ശേരി പാറോൽ മോഹൻദാസ് (റിട്ട.സീനിയർ ലാബ് ടെക്നിഷ്യൻ, കോഴിക്കോട് മെഡിക്കൽ കോളേജ്). മക്കൾ: ഡോ.ശരുൺ ദാസ് (ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് പൂനെ), പി.അഞ്‌ജിത (സൗത്ത് ഇന്ത്യൻ ബാങ്ക് ഡൽഹി). മരുമകൻ: സച്ചിൻ എബ്രഹാം (സൗത്ത് ഇന്ത്യൻ ബാങ്ക്, ഡൽഹി).
മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.പി ചെക്കൂട്ടിയുടെ സഹോദരൻ്റെ ഭാര്യയാണ് അന്തരിച്ച ശാന്തകുമാരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Tags:
OBITUARY