അത്തോളി: നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്. ഉള്ളിയേരി സ്വദേശി മഠത്തിൽ കുന്നുമ്മൽ മുഹമ്മദ് ജവാദ് (31) നെയാണ് കരുതൽ തടങ്കലിൽ ആക്കിയത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറു മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് ഒരു വർഷത്തെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ കരുതൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അത്തോളി പോലീസ് ഇൻസ്‌പെക്ടർ എം. സജിത്ത് കോഴിക്കോട് റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ടി.ഉത്തംദാസ് മുഖാന്തിരം കോഴിക്കോട് ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച ശുപാർശ പ്രകാരമാണ് ആഭ്യന്തരവകുപ്പ് ഒരു വർഷത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.