ബാലുശ്ശേരി: ബാലുശ്ശേരിയിൽ യുവതിയുടെ വീഡിയോ അനുമതിയില്ലാതെ പകർത്തിയ യുവാവിനെ പിടികൂടി. ഇന്ന് വൈകീട്ടോടെ ബാലുശ്ശേരി ബസ് സ്റ്റാൻഡിലാണ് സംഭവം. യാത്രക്കാരിയായ യുവതിയുടെ വീഡിയോ അനുമതിയില്ലാതെ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയത് യുവതി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരും ചുമട്ടു തൊഴിലാളികളും ചേർന്നാണ് പിടികൂടിയത്. ഇയാളെ പിന്നീട് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപിച്ചു. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
ബാലുശ്ശേരിയിൽ അനുമതിയില്ലാതെ യുവതിയുടെ വീഡിയോ പകർത്തിയ യുവാവ് പിടിയിലായി.
bywebdesk
•
0