Trending

നരിക്കുനിയിൽ ഓണം സഹകരണ വിപണി ആരംഭിച്ചു.


നരിക്കുനി: നരിക്കുനി സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണം സഹകരണ വിപണി നരിക്കുനി ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ആരംഭിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി ലൈല ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് സി. മനോജ് അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ടി.ആർ ആലിക്കോയ, എൻ ബാലകൃഷ്ണൻ, പി.കെ രാമൻ, പി.ബി സിന്ധു, ശൈലജ, ബാങ്ക് സെക്രട്ടറി എം.സി ഹരീഷ് കുമാർ, കെ. പ്രദീപൻ, ഇ. അനൂപ് സംസാരിച്ചു. സർക്കാർ സബ്‌സിഡി നിരക്കിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ വിലക്കുറവിൽ ലഭ്യമാണ്.

Post a Comment

Previous Post Next Post