കൊയിലാണ്ടി: കടലിൽ മീൻ പിടിക്കുന്നതിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. കവലാട് വെളുത്തമണ്ണിൽ റഷീദ് (61) ആണ് മരിച്ചത്. ചെങ്ങോട്ടുകാവ് കവലാട് നിന്നും ഫൈബർ വള്ളത്തിൽ കടലിൽ മീൻ പിടിക്കാൻ പോയ റഷീദ് വള്ളത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം.
ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെക്ക് മാറ്റി. പിതാവ്: അലവിക്കുട്ടി. മാതാവ്: പാത്തുമ്മ. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ്, ഷഹൽ, റാഷിദ്. സഹോദരങ്ങൾ: സുബൈദ, സാബിറ, ഷാഹിന, ബുഷ്റ, പരേതയായ അവ്വോമ്മ.