Trending

ആലപ്പുഴയിൽ യുവതിയെ ആൺസുഹൃത്ത് വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു.


ആലപ്പുഴ: ആലപ്പുഴ താമരക്കുളത്ത് യുവതിയെ ആൺസുഹൃത്ത് വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. പറയിൻകുളം സ്വദേശിനി ശബാന (30) ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമിച്ച ഹരിപ്പാട് മുതുകുളം സ്വദേശി ശരത് കൃഷ്ണനെ പോലീസ് അറസ്‌റ്റ് ചെയ്തു.

ശബാനയുമായി കഴിഞ്ഞ ആറു വർഷമായി ശരത് കൃഷ്ണൻ അടുപ്പത്തിലായിരുന്നു. യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പം ഉണ്ടായതോടെയാണ് ആക്രമിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. ശബാന വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ചു നിൽക്കവെ ശരത് പിന്നിൽ നിന്നും വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. 

വെട്ടേറ്റുവീണ യുവതിയെ വീട്ടുകാരും അയൽവാസികളും ചേർന്ന് ആദ്യം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണത്തിലാണ് ശരത് പിടിലായത്.

Post a Comment

Previous Post Next Post