പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ പത്താം ക്ലാസുകാരിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നംക്കോട് പാലക്കണി റഷീദിന്റെ മകൾ റിദ ഫാത്തിമ (16) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു സംഭവം.
വീടിനോട് ചേർന്നുള്ള പുറത്തെ കുളിമുറിയിൽ കുളിക്കാൻ കയറിയ കുട്ടിയെ ഏറെ സമയമായിട്ടും കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തച്ചമ്പാറ ദേശബന്ധു ഹൈസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് റിദ ഫാത്തിമ. ശാരീരിക അസ്വസ്ഥതകൾ കാരണം റിദ ഒരാഴ്ചയായി സ്കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.