അടിവാരം: താമരശ്ശേരി ചുരം ആറാം വളവിൽ വലിയ ടാങ്കർ ലോറി ഹൗസിംഗ് പൊട്ടിയതിനെ തുടർന്ന് കുടുങ്ങി. ചുരത്തിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. റോഡിന് കുറുകെ വാഹനം കിടക്കുന്നതിനാൽ വലിയ വാഹനങ്ങളോ കാറുകളോ കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്, നിലവിൽ ഇരുചക്ര വാഹനങ്ങൾ മാത്രമാണ് സാവധാനം കടന്നുപോകുന്നത്.
ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ഈ വഴിയുള്ള യാത്രക്കാർ യാത്രകൾ പുനഃക്രമീകരിക്കുകയോ മറ്റ് ബദൽ റൂട്ടുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് ഉചിതം, പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും സംഭവസ്ഥലത്ത് ഉണ്ട്. മെക്കാനിക്ക് എത്തി പ്രശനം പരിഹരിക്കാതെ ലോറി മാറ്റാൻ സാധിക്കില്ലെന്നാണ് അറിയുന്നത്.