Trending

ഉള്ളിയേരിയിൽ ടിപ്പർ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.


ഉള്ളിയേരി: ഉള്ളിയേരി തെരുവത്ത്കടവ് പാലത്തിൽ ടിപ്പർ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നടുവണ്ണൂർ വാകയാട് കൂനംവള്ളി ജാനു (68) ആണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

ബുധനാഴ്ച രാവിലെ 11 മണിയോടെ ഭർത്താവ് ദാമോദരക്കുറുപ്പിനൊപ്പം തെരുവത്ത് കടവ് ഭാഗത്ത് നിന്ന് നടന്നുവരുന്നതിനിടെയാണ് അപകടം. ദാമോദരക്കുറുപ്പ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിച്ച ലോറി നിർത്താതെ പോയി. ജാനുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മക്കൾ: മിനി, സിന്ധു. മരുമക്കൾ: ഗിരീഷ്, പരേതനായ മോഹനൻ.

Post a Comment

Previous Post Next Post