Trending

ഉള്ളൂരിൽ സൂര്യാഘാതമേറ്റ് വയോധികന് ഗുരുതരപരിക്ക്.


ഉള്ളിയേരി: ഉള്ളിയേരി ഉള്ളൂരിൽ സൂര്യാഘാതമേറ്റ് വയോധികന് ഗുരുതരമായി പരിക്ക്. ഉള്ളൂർ സ്വദേശി സുനിലിനാണ് (60) സൂര്യാഘാതമേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. റോഡിൽ തളർന്നു വീണു കിടക്കുന്ന നിലയിലായിരുന്നു സുനിലിനെ കണ്ടെത്തിയത്.  

നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് സൂര്യാഘാതമേറ്റതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. പരിക്ക് ഗുരുതരമായതിനാൽ സുനിലിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post