Trending

അനധികൃത മോഡിഫിക്കേഷൻ: നടപടി കടുപ്പിച്ച് എംവിഡി; റീൽസ് വാഹനങ്ങൾക്ക് പ്രത്യേക പൂട്ട്.


കോഴിക്കോട്: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശ്ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും.

കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ അനധികൃത മോഡിഫിക്കേഷനില്‍ എടുത്ത നടപടികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാ ആര്‍ടിഒമാരും സെപ്റ്റംബര്‍ മൂന്നിനകം അറിയിക്കണമെന്ന് ഗതാഗത കമ്മീഷണറേറ്റ് അറിയിച്ചു.

റീലുകള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങള്‍ കണ്ടെത്തണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന പ്രധാന നിര്‍ദ്ദേശം. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി കടുപ്പിച്ചത്.

ഇനിയുള്ള ദിവസങ്ങളില്‍ പരിശോധന കര്‍ശ്ശനമാക്കുമെന്ന് എംവിഡി അറിയിച്ചു. പിഴ ഈടാക്കിയാല്‍ മോഡിഫിക്കേഷന്‍ മാറ്റി വീണ്ടും വാഹനം ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.

Post a Comment

Previous Post Next Post