Trending

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പുതിയ വിമാന സർവ്വീസ് ഒക്ടോബർ 25 മുതൽ.


കരിപ്പൂർ: കോഴിക്കോട്- ബംഗളൂരു സെക്ടറിൽ ആകാശ എയറിൻ്റെ പുതിയ വിമാന സർവ്വീസ് ഒക്ടോബർ 25 മുതൽ ആരംഭിക്കും. നിലവിൽ ആകാശ എയറിന്റെ ഒരു വിമാനം കോഴിക്കോട്- ബംഗളൂരു സർവ്വീസ് നടത്തുന്നുണ്ട്. ഇതിന് പുറമേ ഒരു സർവ്വീസ് കൂടി അടുത്ത വിന്റർ ഷെഡ്യൂൾ ആരംഭിക്കുന്ന ഒക്ടോബർ 25 മുതൽ ഉണ്ടാകും. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് കോഴിക്കോട്ട് നിന്നുള്ള പുതിയ സർവ്വീസ്.

രാവിലെ 8.50ന് കോഴിക്കോട്ട് നിന്നും പുറപ്പെട്ട് 10ന് ബംഗളൂരുവിൽ എത്തും. ബംഗളൂരുവിൽ നിന്ന് വൈകിട്ട് 5.20 ന് പുറപ്പെട്ട് 6.30ന് കോഴിക്കോട്ടെത്തും. ചൊവ്വ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് നിലവിൽ ബംഗളൂരു- കോഴിക്കോട് സർവ്വീസുകൾ. ഒക്ടോബർ 25 മുതൽ ആകാശ എയർ കോഴിക്കോട്-റിയാദ് സർവ്വീസും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post