Trending

ഹയര്‍സെക്കൻഡറി ഒന്നാം വര്‍ഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 17 വരെ.


തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നടത്തുമെന്ന് ഹയർസെക്കൻഡറി പരീക്ഷ വിഭാഗം ജോ.ഡയറക്ടർ അറിയിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്. നേരത്തെ പ്ലസ്‌വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ്ടു പരീക്ഷയോടൊപ്പം മാർച്ച് മാസത്തിൽ നടത്തിയിരുന്നത് വിദ്യാർത്ഥികൾക്ക് ഏറെ മാനസിക സംഘർഷം ഉൾപ്പെടെയുള്ള പ്രയാസങ്ങൾക്ക് കാരണമായിരുന്നു.

തുടർന്ന് മാർച്ച് മാസത്തെ പ്ലസ്ടു പരീക്ഷയോടൊപ്പം ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നതിനെതിരെ നിരവധി നിവേദനങ്ങൾ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന് ലഭിച്ചിരുന്നു. ഇത് പരി​ഗണിച്ച് വിദ്യാഭ്യാസ മന്ത്രി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയത്. ഈ തീയതികളുടെ അടിസ്ഥനത്തിലുള്ള ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും.

Post a Comment

Previous Post Next Post