Trending

ഉള്ളിയേരിയിൽ കാർ ഇലട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; കാർ യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി.


ഉള്ളിയേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരി പത്തൊൻപതാം മൈലിൽ കാർ നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ നിന്നും കാർ യാത്രികനായ ഇയ്യാട് കയ്പ്പഞ്ചേരി മീത്തൽ പ്രതീഷ് (53) അത്ഭുതകരമായി രക്ഷപ്പെട്ടു. ഉള്ളിയേരിയിൽ നിന്നും ഇയ്യാടുള്ള വീട്ടിലേയ്ക്ക് പോവുകയായിരുന്നു ഇയാൾ. ഡ്രൈവിങിനിടെ ഒന്നു മയങ്ങിപ്പോയതാണ് കാർ ഇടിക്കാൻ കാരണമെന്ന് പ്രതീഷ് പറഞ്ഞു.

ഇന്ന് രാത്രി 9.30 ഓടെ സ്ഥിരം അപകടമേഖലയായ കാരടിത്താഴെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഇലക്‌ട്രിക് പോസ്റ്റ് മുറിഞ്ഞു വീണു. നടുവണ്ണൂർ ഇലക്ട്രിസിറ്റി ജീവനക്കാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബാലുശ്ശേരി ഭാഗത്തു നിന്നും തെരുവത്ത് കടവിലേയ്ക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികരയായിരുന്ന ദമ്പതികൾ കാർ ദിശതെറ്റി വരുന്നതു കണ്ട് റോഡരികിലേക്ക് മാറിയത് കാരണം വലിയയൊരു അപകടം ഒഴിവായതായി നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post