കോഴിക്കോട്: സഹോദരന്റെ മരണവിവരമറിഞ്ഞ് എത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ഫ്രാൻസിസ് റോഡ് മനന്തലപ്പാലം സ്വദേശി പി.ടി നാസർ (50), സഹോദരി എം.വി നസീമ (47) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. രാവിലെയാണ് നാസർ മരിച്ചത്. ഈ വിവരമറിഞ്ഞ് നാസറിന്റെ വീട്ടിലെത്തിയ നസീമ അവിടെവച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തെസ്‌നിയാണ് നാസറിന്റെ ഭാര്യ. മക്കള്‍: സിയ ഫാത്തിമ, ഹയ ഫാത്തിമ. സഹോദരങ്ങള്‍: മമ്മദ് കോയ, മൊയ്തീന്‍ കോയ, പരേതരായ ആലിക്കോയ, സിദ്ദീഖ്. കോഴിക്കോട് വെസ്റ്റ് മാങ്കാവ് സ്വദേശി എം.വി നജീബിന്റെ (ചന്ദ്രിക ദിനപത്രം, പന്നിയങ്കര മേഖല മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി) ഭാര്യയാണ് മരിച്ച നസീമ. മക്കള്‍: ദഹബീന, മുഹമ്മദ് യാസിം, നഷ്വിന്‍ നവ്വാഫ്. മരുമകന്‍: ഹാരിസ് ചേളാരി.