പേരാമ്പ്ര: എംഡിഎംഎ വില്‍പ്പനയുമായി ബന്ധപ്പെട്ട് പണമിടപാട് നടത്തിയതിന് യുവതി പിടിയില്‍. പേരാമ്പ്ര സ്വദേശി കീര്‍ത്തന (28) യാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സ്‌ക്വാഡും വടകര പോലീസും ചേര്‍ന്നാണ് പേരാമ്പ്രയില്‍ നിന്നും യുവതിയെ പിടികൂടിയത്.
എംഡിഎംഎ ആവശ്യക്കാര്‍ കീര്‍ത്തനയുടെ അക്കൗണ്ട് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ലക്ഷങ്ങളാണ് ഇവരുടെ അക്കൗണ്ടില്‍ എത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം ആവിക്കല്‍ സ്വദേശിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കീര്‍ത്തനയില്‍ എത്തിയത്.