Trending

സഹകരണ ബാങ്ക് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി.


കുറ്റ്യാടി: കക്കട്ടിൽ കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തളീക്കര ശാഖാ മേനേജർ പി.കെ ഗനീഷ് കുമാർ (50) ആണ് മരിച്ചത്. വീടിന് സമീപ് മുറുവാശ്ശേരി വായനശാലയിലാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കർഷകസംഘം മേഖലാ സെക്രട്ടറി കൂടിയാണ് ​ഗനീഷ് കുമാർ.

പതിവുപോലെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു. തിരികെ വരാത്തതിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കാണുന്നത്. കുറ്റ്യാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. വ്യക്തിപരമായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post