Trending

കച്ചവട മേഖലയിലെ മിനിമം വേതനം പുതുക്കണം.


ബാലുശ്ശേരി: കച്ചവട തൊഴിലാളികൾക്ക് മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന് കേരള ഷോപ്‌സ് ആൻഡ് കോമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ബാലുശ്ശേരി ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. ബിടിആർ മന്ദിരത്തിൽ നടന്ന കൺവൻഷൻ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ.പി സജീഷ് ഉദ്ഘാടനം ചെയ്തു. എസ്.എസ് അതുൽ അധ്യക്ഷനായി. റീന ബാലുശ്ശേരി, പ്രദീപൻ അത്തോളി, ഗോപി മണ്ണാംപൊയിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. ഷാനവാസ് (സെക്രട്ടറി), എസ്.എസ് അതുൽ (പ്രസിഡൻ്റ്), ശരത്ത് കിഴക്കേടത്ത് (ട്രഷറർ).

Post a Comment

Previous Post Next Post