എളേറ്റിൽ: എക്ലാറ്റ് എളേറ്റിലിൻ്റെ സ്ഥാപകാംഗവും, എളേറ്റിൽ വാദിഹുസ്‌ന സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റി അംഗവുമായ മുതുവാട്ടുശ്ശേരി അബ്‌ദുറഹിമാൻ (58) നിര്യാതനായി.
പിതാവ്: പരേതനായ ഈസ്റ്റ് മുതുവാട്ടുശ്ശേരി അബൂബക്കർ ഹാജി. മാതാവ്: പരേതയായ ഖദീജ ഹജ്ജുമ്മ. ഭാര്യ: ഉമ്മു ഖുൽസു പുന്നക്കൽ. മക്കൾ: ഹന്ന റഹ്‌മാൻ (ഫാർമസിസ്റ്റ് ഖത്തർ), ഹാദിയ റഹ്മാൻ (അധ്യാപിക, വാദിഹുസ്‌ന സ്‌കൂൾ എളേറ്റിൽ), ഹഫ്‌ന റഹ്‌മാൻ (സോഫ്റ്റ്‌വെയർ എൻജിനീയർ നടക്കാവ്), മുഹമ്മദ് ജിനാൻ (വിദ്യാർത്ഥി). മരുമക്കൾ: ഹാഫിസ് കൊടിയത്തൂർ (ഖത്തർ), ഷിജാസ് മടവൂർ (ദുബായ്). സഹോദരങ്ങൾ: ഉമ്മർ മുതുവാട്ടുശ്ശേരി (മാനേജിംഗ് കമ്മിറ്റി അംഗം എംജെഎച്ച്എസ്എസ് എളേറ്റിൽ), സലീം (കൃപ മെഡിക്കൽസ് ഈങ്ങാപ്പുഴ), മുനീർ മാസ്റ്റർ (എംജെഎച്ച്എസ്എസ് എളേറ്റിൽ), നൗഷാദ് (ദമാം), ആയിഷ ചുഴലിക്കര, ജമീല കണ്ണൻകുന്നുമ്മൽ, നൗഷിദ ഈങ്ങാപ്പുഴ.
പരേതനായ സി. പോക്കർ മാസ്റ്റർ, കണ്ണൻകുന്നുമ്മൽ ഖാദർ മാസ്റ്റർ (റിട്ട. പ്രധാനധ്യാപകൻ എംജെഎച്ച്എസ്എസ്), ഡോ. അബ്ദുറഹിമാൻ (മെഡിക്കൽ ഓഫീസർ മങ്ങാട് പിഎച്ച്സി) എന്നിവർ സഹോദരി ഭർത്താക്കന്മാരാണ്.
മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Tags:
OBITUARY