ഉള്ളിയേരി: വാഹനാപകടത്തിൽ പരിക്കേറ്റ കർഷകതൊഴിലാളി മരിച്ചു. ഉള്ളിയേരി മുഷ്ണാങ്കണ്ടി അനിൽകുമാർ (അജി-58) ആണ് മരിച്ചത്. ഇന്നലെ കക്കഞ്ചേരി വച്ച് ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം ഉണ്ടായത്. കാലിനു ഗുരുതരപരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജറിക്ക് വിധേയമായെങ്കിലും പൊടുന്നനെ സ്ഥിതി വഷളായി മരണം സംഭവിക്കുകയായിരുന്നു.
അച്ഛൻ: പരേതനായ ഗോവിന്ദൻ നായർ. അമ്മ: പരേതയായ ജാനകി അമ്മ. ഭാര്യ: ഷീജ. മകൻ: ആദർശ്. സഹോദരങ്ങൾ: മാളു (ഉള്ളിയേരി), ബാലൻ (റിട്ട.പോലീസ് എസ്ഐ കല്പറ്റ), രാജൻ, പരേതരായ കുട്ടികൃഷ്ണൻ, ദേവി.