കൊടിയത്തൂർ: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ കൊടിയത്തൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിച്ചു. ആയിഷ (52) ചേലപ്പുറമാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു.
ചെറുവാടിയിൽ നിന്ന് പൊറ്റമ്മലിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ പോസ്റ്റിലിടിക്കുകയിരുന്നു. തുടര്‍ന്ന് ആയിഷയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.