താമരശ്ശേരി: തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്നു വീണ് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി കോരങ്ങാട് അൽഫോൻസ സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ കോരങ്ങാട് സ്വദേശിനി ജാനുവിനാണ് (78) പരിക്കേറ്റത്.
പാലം തകർന്നതിനെ തുടർന്ന് സ്ലാബിലുണ്ടായിരുന്ന ഇരുമ്പ് കമ്പി ഇവരുടെ കാലിൽ തുളച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.