Trending

പാളയം കൊലപാതകം; കൊല്ലപ്പെട്ട ബിജുവിൻ്റെ ബന്ധു പിടിയിൽ.


കോഴിക്കോട്: പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു പിടിയില്‍. പുതിയകോവിലകം പറമ്പ് സ്വദേശി ബിജു (38) വിനെ കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ കുറ്റിയിൽ താഴെ തെക്കിനേടത്ത് മീത്തൽ ദീപക് (21) പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം. മാനസികാസ്വാസ്ഥ്യമുള്ള പ്രതിയെ കൊല്ലപ്പെട്ട ബിജു ബലം പ്രയോഗിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. ഇതാണ് പകയുടെ കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. ബിജു ഉറങ്ങിക്കിടക്കുന്നതിനിടെ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം ആയുധവുമായി എത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

ഞായറാഴ്ച പുലര്‍ച്ചെയാണ് ബിജുവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ 45 മുറിവുകളാണുണ്ടായിരുന്നത്. കൊലപാതകത്തിനിടെ പ്രതിയുടെ കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിജുവിന്‍റെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് ഇയാള്‍ സമീപത്തുണ്ടായിരുന്നു. സിസിടിവി ദ്യശ്യങ്ങളും സാഹചര്യ തെളിവുകളുമാണ് പ്രതിയിലേയ്ക്ക് എത്താന്‍ പോലീസിന് സഹായകരമായത്. കൊലപാതകത്തില്‍ ലഹരിമാഫിയയ്ക്ക് പങ്കുണ്ടെന്ന അഭ്യൂഹം പോലീസ് നേരത്തെ തള്ളിയിരുന്നു.

Post a Comment

Previous Post Next Post