തിരുവനന്തപുരം: ഫിഫ ഫുട്ബാൾ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി സതീശനാണ് അവധി നൽകാൻ നിർദ്ദേശം നൽകിയത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30 ഓടെയാണ് അർജന്റീന- സ്പെയിൻ ഫൈനൽ പോരാട്ടം നടക്കുന്നത്. മത്സരം പുലർച്ചെ ആയതിനാൽ കുട്ടികൾക്ക് തിങ്കളാഴ്ച അവധി നൽകണമെന്ന് വിവിധ കോണിൽ നിന്നും ആവശ്യമുയർന്നിരുന്നു. ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ ചില സ്വകാര്യ സ്കൂളുകൾ നേരത്തെ തന്നെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.