Trending

പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസുകാരൻ്റെ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിച്ചു; തച്ചംപൊയിൽ സ്വദേശി അറസ്റ്റില്‍.


താമരശ്ശേരി: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത് താമരശ്ശേരി പോലീസ്. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് പി.ദിനേഷ്, ഹൈവേ പോലീസിലെ സീനിയര്‍ സിപിഒ സനോജ് കുമാര്‍ എന്നിവരുടെ പരാതിയിലാണ് നടപടി. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി ഷാഹിദ് അലി (42) യാണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ 11 മണിക്ക് ചീനിമുക്ക് ഭാഗത്ത് വെച്ചാണ് സംഭവം. വാഹനം നിര്‍ത്തി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കവെ ഇയാള്‍ അസഭ്യം പറയുകയും വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്ന ദിനേഷിന്റെ 25,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നാരോപിച്ചാണ് ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

Post a Comment

Previous Post Next Post