Trending

കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി രാജസ്ഥാനിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു.


കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി രാജസ്ഥാനിലെ ജോധ്പൂരിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുളിയഞ്ചേരി മുണ്ടാടികുനി ലിനീഷ് (44) ആണ് മരിച്ചത്. പരിസ്ഥിതി പ്രവർത്തകനും പ്രദേശത്തെ സജീവ സാന്നിധ്യവുമായിരുന്നു ലിനീഷ്.

പെയിന്റിങ് തൊഴിലാളിയായ ലിനീഷ് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി രാജസ്ഥാനിലേക്ക് പോകുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് രാജസ്ഥാനിലെ ജോധ്പൂരിലുള്ള എംഡിഎം (MDM) ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

അപകടവിവരമറിഞ്ഞ് ലിനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ മൃതദേഹം ജോധ്പൂർ എംഡിഎം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

Post a Comment

Previous Post Next Post