പേരാമ്പ്ര: പേരാമ്പ്രക്കടുത്ത് ചാലിക്കരയില്‍ മനുഷ്യ അസ്ഥികൂടത്തിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാക്കാമാക്കൂല്‍ മീത്തല്‍ കുഞ്ഞികണ്ണന്റെ വീടിന് സമീപത്തായാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇയാളുടെ സമീപ വാസികളാണ് ആദ്യം അസ്ഥികൂടം കണ്ടത്. തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിലാണ്. അസ്ഥികൂടത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
നേരത്തെ കാണാതായ കുഞ്ഞികണ്ണന്റെ അസ്ഥികൂടങ്ങളാണ് ഇതെന്നാണ് സംശയം. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളെ കുറിച്ചു ദിവസങ്ങളായി ഒരു വിവരവുമില്ലെന്ന് നാട്ടുകാർ പറഞ്ഞു. വിദേശത്തുള്ള ബന്ധു വിളിച്ചു പറഞ്ഞതനുസരിച്ചു സമീപവാസി വന്നു നോക്കിയപ്പോഴാണ് അസ്ഥികൂടം കാണുന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടത്തിന്റെ തിരിച്ചറിയലും മരണകാരണവും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.