കുന്ദമംഗലം: കുന്ദമംഗലം പെരുവയലില്‍ പോലീസിനെ ആക്രമിച്ച് ഗുണ്ടാസംഘം. പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണം നടത്തിയത്. തോക്ക് ചൂണ്ടി, പന്നിപ്പടക്കം എറിഞ്ഞായിരുന്നു ആക്രമണം.
പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ആട് ഷെമീറും സംഘവുമാണ് പോലീസിനെ ആക്രമിച്ചത്. പ്രതികളെ പോലീസ് സാഹസികമായി കീഴടക്കി.
നാലു പേരായിരുന്നു മാവൂരില്‍ ഒളിവില്‍ താമസിച്ചിരുന്നത്. ഇവരുടെ ഫ്ലാറ്റ് വളഞ്ഞ് പിടികൂടാനായിരുന്നു ശ്രമം. പോലീസ് സംഘത്തിലെ നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.