Trending

ബസ്സുകളിൽ‍ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ പ്രായം 27 വയസ്സായി ഉയര്‍ത്തി എംവിഡി; ദൂരപരിധി 40 കിലോമീറ്ററാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ബസ് കൺസെഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 24 ൽ നിന്നും 27 വയസ്സാക്കി ഉയർത്തി മോട്ടോർ വാഹന വകുപ്പ്. പ്രായപരിധി ഉയർത്തിയതിനൊപ്പം വിദ്യാർത്ഥികളുടെ ദൂരപരിധി 40 കിലോമീറ്ററായും വർദ്ധിപ്പിച്ചിട്ടുണ്ട്. കൺസെഷനെ ചൊല്ലി വിദ്യാർത്ഥികളും സ്വകാര്യ ബസ്സ് ജീവനക്കാരും തമ്മിൽ തർക്കങ്ങൾ പതിവായ പശ്ചാത്തലത്തിലാണ് ഇടപെടൽ.

രാവിലെ ആറു മുതൽ വൈകീട്ട് ഏഴു വരെ കൺസെഷൻ നിരക്കിൽ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. എന്നാൽ മുഴുവൻ സമയ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഇതിന് അർഹത. ക്രാഷ് കോഴ്സ് ചെയ്യുന്നവർക്കും പാർട്ട് ടൈം വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യം ലഭിക്കില്ല.

കൺസെഷൻ വിതരണത്തിലെ സുതാര്യത ഉറപ്പാക്കാൻ നടപടികൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കും. വിദ്യാർത്ഥികൾ 'MVD leads' എന്ന മൊബൈൽ ആപ്പ് മുഖനേ കൺസെഷനായി അപേക്ഷ സമർപ്പിക്കണം. ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 'MVD leads' ആപ്പിൽ രജിസ്റ്റർ ചെയ്യണം. മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി ഇതിന് അപ്രൂവൽ നൽകും. വിദ്യാർത്ഥി അപേക്ഷിക്കുന്ന സ്ഥാപനത്തിന് ഈ ആപ്പ് വഴി തന്നെ ഇതിൻ്റെ അറിയിപ്പ് ലഭിക്കും.

Post a Comment

Previous Post Next Post