കോഴിക്കോട്: കോഴിക്കോട്-സുൽത്താൻ ബത്തേരി കെഎസ്ആർടിസി പ്രിയദർശിനി ബസ്സിൽ തർക്കവും വാക്കേറ്റവും. ബസ് മാറി കയറിയ യാത്രക്കാരായ സ്ത്രീകളും ബസ് ജീവനക്കാരും തമ്മിലാണ് സ്റ്റോപ്പിനെ ചൊല്ലി തര്‍ക്കമുണ്ടായത്. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോകുന്ന ബസ്സിലായിരുന്നു സംഭവം.
കോഴിക്കോട് കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുറപ്പെട്ട ബസ്സിലാണ് തർക്കമുണ്ടായത്. ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു തർക്കം. മാവൂര്‍ റോഡില്‍ നിന്ന് മൂന്നു സ്ത്രീകള്‍ ബസ്സിൽ കയറി. ഇവര്‍ക്കു പോകേണ്ടിയിരുന്നത് മലാപ്പറമ്പിലേക്കായിരുന്നു. എന്നാൽ ബസ് മെഡിക്കല്‍ കോളേജ് വഴിയാണ് പോകുന്നതെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഉടനെ ബസ് നിര്‍ത്തണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിൽ കലാശിച്ചത്.
എന്നാല്‍, ടൗണ്‍ ടു ടൗണ്‍ ബസ്സായതിനാല്‍ എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്താന്‍ പറ്റില്ലെന്ന് വനിതാ കണ്ടക്ടര്‍ പറഞ്ഞതോടെ സ്ത്രീകള്‍ ബഹളം വെച്ചു. വനിതാ കണ്ടക്ടറാണ് ബസ്സിലുണ്ടായിരുന്നത്. ബസ്സിലാണെങ്കില്‍ സ്ത്രീ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബസ് കോവൂര്‍ എത്തിയതോടെ സ്ത്രീകള്‍ ബെല്ല് വലിച്ചു പൊട്ടിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് ബസ് മാറ്റുകയായിരുന്നു.